വിദ്യാസദനം എക്സ്പോ ’25 : പയ്യോളിയിൽ നാളെ ശാസ്ത്രസാങ്കേതിക വിദ്യകളുടെ മേള

news image
Jan 3, 2025, 3:37 am GMT+0000 payyolionline.in

പയ്യോളി : മാനസിക – ശാരീരിക ആരോഗ്യം നേടിയെടുക്കുന്നതിന്  വിജ്ഞാനങ്ങളും വിനോദങ്ങളും ശാസ്ത്രസാങ്കേതിക വിദ്യകളും വൈദ്യശാസ്ത്രവും ജീവിത നൈപുണികളും കായികക്ഷമതയും പരസ്പരം പൂരകമാവണമെന്ന സന്ദേശമുയർത്തിപ്പിടിച്ചുകൊണ്ട് വിദ്യാസദനം എക്സ്പോ ‘ 25 ശനിയാഴ്ച നടക്കും.

പുറക്കാട് വിദ്യാസദനം മോഡൽ സ്കൂളിൽ രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെ നീളുന്ന പരിപാടിയിൽ റോബോട്ടിക്സ് , വെർച്ച്വൽ റിയാലിറ്റി ഷോ, അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, യൂനാനി തുടങ്ങിയ സൗജന്യ പരിശോധന  സ്റ്റാളുകൾ, സൗജന്യ നേത്രപരിശോധന, കേരള സ്കൂൾ ഓഫ് മാത്തമറ്റിക്സ്,  മിൽമ ഡയറി , അഗ്നിശമനസേന , കോഴിക്കോട് ആകാശവാണി , ദം ബിരിയാണി ഫുഡ് കോർട്ട് എന്നിവയടക്കം അമ്പതിൽപ്പരം സ്റ്റാളുകളാണ്  എക്സ്പോയിൽ ഒരുക്കുന്നത്.

കോഴിക്കോട് അസി.കമ്മീഷണർ കുഞ്ഞുമോയിൻ കുട്ടി , നേത്രരോഗവിദഗ്ദൻ ഡോ : ചന്ദ്രകാന്ത് , മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.ഹസീസ് , മൾട്ടിപ്പൾ ഗിന്നസ് റെക്കോർഡ് ജേതാവ് എം.ദിലീഫ് ,  ‘ മാധ്യമം കുടുംബം ദം ബിരിയാണി ‘ ഗ്രാൻ്റ്ഫിനാലെ സ്റ്റാർ പി. നജിയ തുടങ്ങിയവർ പങ്കെടുക്കും .

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe