പയ്യോളി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി,”തെളിവുകൾ വ്യക്തമാണ്. പ്രതിരോധത്തിൽ നിക്ഷേപിക്കുക ” എന്ന സന്ദേശവുമായി അയനിക്കാട് അയ്യപ്പൻകാവ് യു പി സ്കൂൾ ലഹരി വിരുദ്ധ പ്രചരണ പരിപാടി സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റർ മനോജ് മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. പയ്യോളി മുനിസിപ്പാലിറ്റി യുടെ വിവിധ ഭാഗങ്ങളിൽ സ്കൂൾ വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
സ്കൂൾ ജാഗ്രതാ സമിതി കൺവീനർ ബിന്ദുലത തെക്കേടത്ത്, വി കെ കിരൺ, സുജിത്ത് കുമാർ, എം രജിഷ, മാളവിക, പി.ടി.എ പ്രസിഡൻ്റ് രാഗേഷ് പട്ടായി, വിദ്യാർത്ഥികളായ കെ.കെ പ്രയാഗ്, നയൻ കാർത്തിക് ,ആരോമൽ എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.
Video Player
00:00
00:00
Video Player
00:00
00:00
Video Player
00:00
00:00