റേഷൻ വ്യാപാരികളുടെ ആവശ്യങ്ങൾ ഉന്നയിച്ച് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

news image
Nov 19, 2024, 10:16 am GMT+0000 payyolionline.in

കൊയിലാണ്ടി: റേഷൻ കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റേഷൻ വ്യാപാരികൾ റേഷൻ കടകൾ അടച്ച് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. രണ്ടുമാസത്തെ കമ്മീഷൻ കുടിശ്ശിക അനുവദിക്കുക, ഓണത്തിന് പ്രഖ്യാപിച്ച ആയിരം രൂപ ഓണം അലവൻസ് അനുവദിക്കുക, എഫ്സിയിൽ നിന്നും റേഷൻകടയിലേക്ക് നേരിട്ട് സാധനം എത്തിക്കുക, ക്ഷേമനിധി അപാകതകൾ പരിഹരിക്കുക, കിറ്റ് കമ്മീഷൻ പൂർണമായും അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ സമരം നടത്തിയത്.

 

കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ നടത്തിയ സമരം എ കെ ആർ ആർ ഡി എ സംസ്ഥാന സെക്രട്ടറി പി. പവിത്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് പുതുക്കോട് രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മൊയ്തു മാലേരി, ശശി മങ്ങര, കെ കെ പ്രകാശൻ, സി കെ വിശ്വൻ, കെ കെ സുഗതൻ, മിനി പ്രസാദ്, വി . പി നാരായണൻ, വി. എം ബഷീർ, പ്രീത എന്നിവർ ആശംസ അർപ്പിച്ചു. കെ കെ പരീത് സ്വാഗതവും യു ഷിബു നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe