‘റബീഉൽ അവ്വൽ ക്യാമ്പയിൻ’; പയ്യോളിയിൽ എസ്എസ്എഫ് മീലാദ് ചായ സൽക്കാരം സംഘടിപ്പിച്ചു

news image
Sep 22, 2024, 1:55 pm GMT+0000 payyolionline.in

പയ്യോളി: എസ്എസ്എഫ് പയ്യോളി സെക്ടർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന റബീഉൽ അവ്വൽ ക്യാമ്പയിൻ ഭാഗമായി പയ്യോളി ടൗണിൽ മീലാദ് ചായ സൽക്കാരം സംഘടിപ്പിച്ചു. പയ്യോളി മുൻസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. ഹരിദാസൻ ഉദ്ഘാടനം ചെയ്തു.

നാസർ സഖാഫി തിക്കോടി അധ്യക്ഷത വഹിച്ചു. റസൽ സഖാഫി പുറക്കാട് പ്രഭാഷണം നടത്തി. അബ്ദുല്ല സഖാഫി തുറയൂർ, പി.എം അഷ്റഫ് ആശംസകൾ നേർന്നു. ഹാത്വിബ് ഹുസൈൻ സ്വാഗതവും ഷബീബ് കൊവ്വപ്പുറം നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe