രാജ്യവ്യാപക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം: ഒക്ടോബർ 21-ന് പയ്യോളിയിൽ ‘ജന്തർ മന്തർ’ സമരസദസ്സ്

news image
Oct 19, 2026, 1:26 pm GMT+0000 payyolionline.in

പയ്യോളി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും SIR പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പയ്യോളിയിൽ “ജന്തർ മന്തർ” സമരസദസ്സ് സംഘടിപ്പിക്കുന്നു. പുരോഗമന കലാ സാഹിത്യ സംഘം , മൊണ്ടാഷ് ഫിലിം സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഒക്ടോബർ 21 ബുധനാഴ്ച വൈകുന്നേരം 3 മണി മുതലാണ് പരിപാടി നടക്കുക.

സമരസദസ്സിൽ  പി.എൻ. ഗോപീകൃഷ്ണൻ, ഡോ. പി.കെ. പോക്കർ എന്നിവർക്കൊപ്പം പ്രദേശത്തെ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കലാ-സാംസ്കാരിക പ്രവർത്തകർ, എഴുത്തുകാർ തുടങ്ങിയവർ പങ്കെടുക്കും. പ്രക്ഷോഭത്തിന് ഐക്യദാർഢ്യമേകാൻ വീഡിയോഗ്രാഫി പ്രദർശനങ്ങൾ, കാവ്യാലാപനം, ഏകപാത്ര നാടകങ്ങൾ, പാട്ടും വരയും ഉൾപ്പെടെയുള്ള വിവിധ കലാരൂപങ്ങളും സദസ്സിൽ അവതരിപ്പിക്കും.

പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ ആർ.കെ. സതീഷ്, എം.പി. സുരേന്ദ്രൻ, ചന്ദ്രൻ മുദ്ര, രാജൻ കൊളാവിപ്പാലം, പവിത്രൻ എൻ. എന്നിവർ പങ്കെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe