പയ്യോളി : ഫാസിസ്റ്റ് ഭരണകൂടം നിലനില്പിനായുള്ള അവസാന തന്ത്രങ്ങളെല്ലാം പ്രയോഗിക്കുന്ന അസാധാരണ സാഹചര്യത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്ന് എൻ.സി.പി. സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ അഭിപ്രായപ്പെട്ടു.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും വിഷവിത്തുകൾ മാത്രം ജയിച്ചു കയറാൻ മതിയാകില്ലെന്ന് ബോധ്യപ്പെട്ട നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ തങ്ങളുടെ വളർത്തു ജീവികളെപ്പോലെ പ്രവർത്തിക്കുന്ന എല്ലാ ഏജൻസികളെയും രംഗത്തിറക്കി പ്രതിപക്ഷത്തെ പൂട്ടാൻ ഉള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എൻ.സി.പി. പയ്യോളി മണ്ഡലം ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂരാട് ഇരിങ്ങൽ നോർത്ത് എം.. എൽ.പി.സ്കൂൾ ഹാളിൽ നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് എസ്.വി.റഹ്മത്തുള്ള അധ്യക്ഷത വഹിച്ചു
എ.വി.ബാലകൃഷ്ണൻ , പി.വി.വിജയൻ , പി.വി സജിത്ത്, മൂഴിക്കൽ ചന്ദ്രൻ , കയ്യിൽ രാജൻ, വി.കെ.രവീന്ദ്രൻ , ടി.കെ.കുമാരൻ , ജിസിൻ . കെ.പി. തുടങ്ങിയവർ സംസാരിച്ചു