യൂട്യൂബിൽ വിഡിയോകൾ കാണാൻ പറ്റുന്നില്ലേ ! ഈ മാറ്റം അറിയാം

news image
Mar 14, 2024, 1:19 pm GMT+0000 payyolionline.in

യൂട്യൂബിൽ ലോഗിന്‍ ചെയ്യാനൊന്നും പലരും മെനക്കെടാറില്ലായിരുന്നു. കമന്റുകളും മറ്റും ചെയ്യുമ്പോഴായിരുന്നു ഇക്കാര്യം പലരും ഓർക്കുക. എന്നാൽ യൂട്യൂബ് ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് സൈന്‍-ഇന്‍ ചെയ്യാത്തവര്‍ക്ക് ഇനി റെക്കമെന്‍ഡേഷന്‍ കാണിച്ചേക്കില്ലെന്നു റിപ്പോര്‍ട്ട്. ബ്രൗസറുകളുടെ ഇന്‍കോഗ്നിറ്റോ, അല്ലെങ്കിൽ പ്രൈവറ്റ് മോഡ് ഉപയോഗിക്കുന്നവര്‍ക്കും റെക്കമെന്‍ഡേഷന്‍ നല്‍കില്ല.

പല രാജ്യങ്ങളിലും യൂട്യൂബിന്റെ പുതിയ മാറ്റം പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ടെന്നു റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത് ബ്ലീപിങ് കംപ്യൂട്ടര്‍ ആണ്. എന്തുകൊണ്ടാണ് ഗൂഗിള്‍ ഈ മാറ്റം കൊണ്ടുവരുന്നതെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. യൂട്യൂബിന്റെ ഹോം ആയി ഒരു ബ്ലാങ്ക് പേജ് പലര്‍ക്കും കിട്ടിത്തുടങ്ങിയിട്ടുണ്ട്. ട്രൈ സേര്‍ച്ചിങ് (സേര്‍ച്ച് ചെയ്തു നോക്കൂ..) എന്ന സന്ദേശവും പലര്‍ക്കും ലഭിക്കുന്നു.

 

 

ഐഒഎസ് കോള്‍-ടു-വിഡിയോ ഫീച്ചര്‍ ആന്‍ഡ്രോയിഡിലേക്ക്! ഫോണ്‍ കോളുകള്‍ പുതിയ തലത്തിലേക്ക്

ഫോണ്‍ കോളുകള്‍ നടത്തുന്ന രീതി പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. രണ്ടു പുതിയ ഫീച്ചറുകളാണ് ആന്‍ഡ്രോയിഡ് ഫോണുകളിലേക്ക് വരുന്നത്. ഒരു വോയിസ് കോള്‍ ഇനി എളുപ്പം വിഡിയോ കോള്‍ ആക്കാന്‍ സാധിക്കും എന്നതാണ് അതിലൊന്ന്. രണ്ടാമത്തേത്, ആന്‍ഡ്രോയിഡ് ഫോണ്‍ ഉടമകള്‍ക്ക് ഐഫോണിലേക്ക് വിഡിയോ കോളിന് തുടക്കമിടാനാകും എന്നതും

 

വാട്‌സാപ് പോലെയുള്ള തേഡ് പാര്‍ട്ടി ആപ്പുകള്‍ വഴി ഇപ്പോള്‍ സാധ്യമാണെങ്കിലും, ആന്‍ഡ്രോയിഡിലെ നേറ്റിവ് ആപ്പുകള്‍ വഴി ഇനി ഇതു സാധിക്കും എന്നതാണ് പുതിയ മാറ്റം. ഒരു പുതിയ ഫോണ്‍വിളി സംസ്‌കാരത്തിന് തുടക്കമിട്ടേക്കാം എന്നും കരുതുന്നു. ആപ്പിള്‍ തങ്ങളുടെ ഐഒഎസില്‍ ഫെയ്‌സ്‌ടൈം ഇന്റഗ്രേഷന്‍ കൊണ്ടുവന്നതിന് സമാനമാണ് ആന്‍ഡ്രോയിഡില്‍ ഗൂഗിള്‍ ഉടനെ അവതരിപ്പിക്കാന്‍ പോകുന്ന ‘വിപ്ലവകരമായ’ ഫീച്ചറെന്നാണ് വിലയിരുത്തല്‍.

 

ആന്‍ഡ്രോയിഡിലെ ഫോണ്‍ ആപ്പില്‍ ഗൂഗിള്‍ നടത്തിവരുന്ന പരീക്ഷണങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഒരു സാധാരണ വോയിസ് കോള്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഒറ്റ ടാപിൽ വിഡിയോ കോള്‍ ആക്കി മാറ്റാം. ഇത്തരത്തില്‍ ഒരു ബട്ടണ്‍ ആണ് ഗൂഗിള്‍ ഫോണ്‍ ആപ്പില്‍ ഉടനെ ലഭിക്കുക. ആപ്പിളിന്റെ ഫെയ്‌സ്‌ടൈമിലേതിനു സമാനമായ ഫീച്ചറായിരിക്കും ഇത്.

പരീക്ഷണ ഘട്ടത്തില്‍ പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ് 14ല്‍ പ്രവര്‍ത്തിക്കുന്ന, തിരഞ്ഞെടുത്ത പിക്‌സല്‍ ഫോണ്‍ ഉടമകള്‍ക്ക് മാത്രമാണ് നല്‍കിയിരിക്കുന്നത്. അവര്‍ക്ക് പുതിയ ‘ഗൂഗിള്‍ ഫോണ്‍’ ആപ്പും ഉണ്ടായിരിക്കണം. പക്ഷേ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ ഫീച്ചര്‍ നിരവധി ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് നല്‍കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍.

 

ഐഫോണ്‍ ഉടമകളെയും വിളിക്കാം

നിലവില്‍ തേഡ് പാര്‍ട്ടി ആപ്പുകള്‍ വഴിയല്ലാതെ ആന്‍ഡ്രോയിഡ് ഫോണുടമയ്ക്ക് ഐഫോണ്‍ ഉടമയുമായി വിഡിയോ കോള്‍ നടത്താനാവില്ല. എന്നാല്‍, ഇനി അതും മാറുന്നു. ഗൂഗിള്‍ മീറ്റ് ആപ് ഉണ്ടായിരിക്കണം എന്നു മാത്രം. ഫോണ്‍ ആപ്പും മീറ്റ് ആപ്പും തമ്മില്‍ യോജിപ്പിച്ചാണ് പുതിയ ഫീച്ചര്‍ ഗൂഗിള്‍ കൊണ്ടുവരുന്നത്. ഈ പുതിയ കോള്‍ ഫീച്ചറുകള്‍ നാം ഫോണ്‍ കോള്‍ നടത്തുന്ന രീതി തന്നെ മാറ്റിമറിച്ചേക്കും എന്നാണ് വിലയിരുത്തല്‍.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe