ഡ്രെയിനേജിൽ നിന്നും മലിനജലം ജനവാസ മേഖലയിലേക്ക്; പയ്യോളിയിൽ ബഹുജന കൺവെൻഷൻ

news image
Aug 11, 2024, 5:37 pm GMT+0000 payyolionline.in

പയ്യോളി: നാഷണൽ ഹൈവേ ഡ്രെയിനേജിൽ നിന്നും മലിനജലം ജനവാസ മേഖലയിലേക്ക് ഒഴുക്കിവിടാനുള്ള തീരുമാനത്തിനെതിരെ പയ്യോളി മുനിസിപ്പാലിറ്റിയിലെ ഇരുപത്തിഒന്നാം ഡിവിഷൻ്റെ ഭാഗമായ പയ്യോളി ടൗൺ മുതൽ നരിറോഡിനും റെയിൽവേ ലൈനിനും നാഷണൽ ഹൈവേയ്ക്കും ഇടയിൽ താമസിക്കുന്ന പ്രദേശവാസികളുടെ ബഹുജന കൺവെൻഷൻ ഹൈജിയ ഓഫീസിൽ വെച്ച് ചേർന്നു.

ജനകീയ പങ്കാളിത്തത്തോടെ വലിയ തോതിലുള്ള പ്രത്യക്ഷ പ്രക്ഷോഭത്തിന് സമിതി രൂപം നൽകിയതോടെപ്പം നിയമ നടപടികൾ സ്വീകരിക്കാനും തീരുമാനമായി.
കൺവെൻഷനിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ എം സി ഷാജി സ്വാഗതം പറഞ്ഞു. കൺവീനർ
യു സജീവൻ അധ്യക്ഷനായി. ഇരുപത്തി ഒന്നാം ഡിവിഷൻ കൗൺസിലർ സി.പി ഫാത്തിമ,ശീതൾ രാജ്, അബ്ദുൾ ബാസിത്ത് എന്നിവർ സംസാരിച്ചു. പി കെ അജയകുമാർ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe