പയ്യോളി:‘മോം കെയർ’ ആയുർവില്ല ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു.
പരമ്പരാഗത ആയുർവേദ രീതികൾ മാതൃകയാക്കി പുതിയ കാലഘട്ടത്തിൻ്റെ ആവശ്യങ്ങൾ ഉൾകൊണ്ടുകൊണ്ടുള്ള ‘പ്രസവാനന്തര ശുശ്രൂഷ’ ഭവനം ആണ് മോം കെയർ.
മുൻസി ചെയർമാൻ വി.കെ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മഠത്തിൽ നാണു മാസ്റ്റർ, ടി ചന്തു മാസ്റ്റർ, ഡോ: വി.കെ ജമാൽ, അഡ്വ പി കുൽസു, കെ ടി വിനോദൻ, എംപി ഷിബു , ബൈജു എ കെ , മഠത്തിൽ അബ്ദുറഹിമാൻ, പി.ടി രാഘവൻ, സിജിന പൊന്നേരി, ഷൈമ മണന്തണ എന്നിവർ സംസാരിച്ചു.