​മേപ്പയ്യൂർ പഞ്ചായത്ത് സ്കൂൾ കലാമേളയ്ക്കും അറബിക് സാഹിത്യോത്സവത്തിനും തുടക്കമായി

news image
Oct 28, 2026, 2:46 pm GMT+0000 payyolionline.in

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് സ്കൂൾ കലാമേളയും അറബിക് സാഹിത്യോത്സവവും മേപ്പയ്യൂർ എൽ.പി സ്കൂളിൽ വർണാഭമായ ചടങ്ങുകളോടെ ആരംഭിച്ചു.  മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ.ഡി. ഓൾഗ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.ചലച്ചിത്ര നടിയും സംവിധായികയുമായ കബനി സൈറ ചടങ്ങിൽ മുഖ്യാതിഥിയായി.

മേപ്പയ്യൂർ എൽ.പി സ്കൂളിൽ നാല് വേദികളിലായാണ് മേള നടക്കുന്നത്. പഞ്ചായത്തിലെ 14 സ്കൂളുകളിൽ നിന്നായി 350 ഓളം വിദ്യാർത്ഥികളാണ് 24 ഇനങ്ങളിലായി നാല് വേദികളിൽ മത്സരിക്കുന്നത്. വിവിധ സ്കൂളുകളിൽ നിന്നെത്തിയ കുരുന്നുകളുടെ മികവാർന്ന കലാമത്സരങ്ങൾ മേളക്ക് മാറ്റുകൂട്ടി.

മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗത സംഘം ജനറൽ കൺവീനർ പി.കെ ഗീത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സുനിൽ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസ്ന കൊമ്മിലേരി, ഗ്രാമപഞ്ചായത്തംഗം ശ്രേയസ് ബാലകൃഷ്ണൻ, പി.ഇ.സി കൺവീനർ ജെയിൻ റോസ്, പി.ടി.എ പ്രസിഡന്റ് പി.എം. നിഷാന്ത്, ആർ.വി.അബ്ദുള്ള, സുധാകരൻ പുതുക്കുളങ്ങര, മുജീബ് കോമത്ത്, കെ.കെ മുജാഹിദ്, പി. അനിഷ, കെ.എം. നിഷ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe