മണിയൂർ പോക്സോ കേസ്; പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസുകാർക്ക് സസ്പെൻഷൻ

news image
Oct 28, 2026, 3:54 am GMT+0000 payyolionline.in

പയ്യോളി:  മണിയൂർ പോക്സോ കേസിൽ പോലീസുകാർക്കെതിരെ നടപടി. സി ഐ ബാബുമോൻ, സി പി ഒ അബ്ദുൾ ഹമീദ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പ്രതി അബ്ദുൽ റഫീഖിനെ അറസ്റ്റ് ചെയ്യാത്തതിലും പ്രതിക്ക് ജാമ്യം ലഭിച്ചതിലും പോലീസിന് വീഴ്ച ഉണ്ടായെന്ന് ആരോപണം ഉയർന്നിരുന്നു. പാറക്കൽ അബ്ദുല്ല എംഎൽഎയും നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിയെ സമീപിച്ചിരുന്നു. പത്തുമാസം മുമ്പാണ് അബ്ദുല്‍ റഫീഖിനെതിരെ പോക്‌സോ കേസെടുത്ത് പയ്യോളി പോലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടിയുടെ അമ്മയുടെ സുഹൃത്തായ ഇയാള്‍ പെണ്‍കുട്ടിയെ വീട്ടില്‍വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും രണ്ടുവര്‍ഷത്തോളം കുട്ടിയെ പീഡനത്തിനിരയാക്കി എന്നാണ് കേസ്. റഫീഖിന് മുൻകൂർ ജാമ്യം ലഭിച്ചതിൽ പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിയുടെ വീടിന് മുന്നിലും പയ്യോളി പോലീസ് സ്റ്റേഷനിലും പ്രതിഷേധിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe