മേപ്പയ്യൂർ: മേപ്പയ്യൂരിലെ കായിക പ്രേമികളുടെ ചിരകാല അഭിലാഷമായ പൊതുകളിക്കളം
സ്ഥാപിക്കാൻ ആവശ്യമായ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന്
ബ്ലൂമിംഗ് ആർട്സ് പ്രവർത്തക സമിതി യോഗം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.
എം.കെ.കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു. കെ.പി.രാമചന്ദ്രൻ, സി.നാരായണൻ, പി.കെ.അനീഷ്, കെ.ശ്രീധരൻ, വിജീഷ് ചോതയോത്ത്, അശ്വിൻ വട്ടക്കണ്ടി എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഷബീർ ജന്നത്ത് -പ്രസിഡൻ്റ്, പി.കെ.അബ്ദുറഹിമാൻ-സെക്രട്ടറി, സുരേഷ് കീഴന -ട്രഷറർഎന്നിവരെ തെരഞ്ഞെടുത്തു.