പയ്യോളി: ദേശീയപാതയിൽ മൂരാട് സ്വകാര്യ ബസ് ചെളിയിൽ താഴ്ന്നു. ഗതാഗതക്കുരുക്കിനെ തുടർന്ന് റോഡിൽ നിന്നും മാറി സഞ്ചരിച്ചപ്പോഴാണ് താഴ്ന്നു പോയത്. കണ്ണൂരിലേക്ക് പോവുകയായിരുന്ന ടൈഗർ കിംഗ് ബസ് ആണ് താഴ്ന്നത്.
മൂരാടുള്ള ഗതാഗതക്കുരുക്കിനെ തുടർന്ന് സ്വകാര്യ ബസ്സുകൾ കൂടുതലായും മണിയൂർ വഴിയാണ് ദിവസങ്ങളായി പോയിക്കൊണ്ടിരിക്കുന്നത്.
വടകര കൊയിലാണ്ടി റൂട്ടുകളിലെ ബസുകൾ പയ്യോളിയിൽ ഓട്ടം അവസാനിപ്പിക്കുന്നതും പതിവ് കാഴ്ചയാണ്. പോരാടുള്ള ഗതാഗതകുരുക്കിന് റ ശാശ്വത പരിഹാരം കാണാൻ അധികൃതർ ശ്രമിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.