മൂടാടിയിൽ സ്കൂള്‍ കലോത്സവം; വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളും വീരവഞ്ചേരി എല്‍ പി സ്കൂളും ജേതാക്കള്‍

news image
Oct 25, 2024, 11:40 am GMT+0000 payyolionline.in

ചിങ്ങപുരം : മൂടാടി ഗ്രാമപഞ്ചായത്ത് കേരള സ്കൂൾ കലോത്സവം വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ നടന്നു. സ്കൂൾ കലോത്സവത്തിന്റെയും അറബിക് സാഹിത്യോത്സവത്തിന്റെയും ഉദ്ഘാടനം ടോപ്പ് സിംഗർ ബെസ്റ്റ് പെർഫോമർ
ലക്ഷ്യ സിഗീഷ് നിർവഹിച്ചു. വാർഡ് മെമ്പർ ടി.എം രജുല അധ്യക്ഷത വഹിച്ചു. മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ഹസീസ്മുഖ്യാതിഥിയായി.
കലോത്സവ ലോഗോ ഡിസൈൻ ചെയ്ത സാനുലക്ഷ്മണന് ഉപഹാര സമർപ്പണം നടത്തി.
കെ.ജീവാനന്ദൻ, ടി.കെ.ഭാസ്ക്കരൻ, പി.കെ. തുഷാര, മുഹമ്മദ് റയ്ഹാൻ, ഒ.സനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനവും സമ്മാനദാനവും മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ നിർവ്വഹിച്ചു.

മൂടാടി പഞ്ചായത്ത് സ്കൂൾ കലോത്സവത്തിൻ്റെ സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു.

മൂടാടി പഞ്ചായത്ത് സ്കൂൾ കലോത്സവത്തിൻ്റെ ഉദ്ഘാടന സമ്മേളനം ലക്ഷ്യ സിഗീഷ് ഉദ്ഘാടനം ചെയ്യുന്നു.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു.
എം.പി. അഖില, എം.കെ.മോഹനൻ, എ.വി.ഉസ്ന,വി.കെ.രവീന്ദ്രൻ, വീക്കുറ്റിയിൽ രവി, പി.കെ.അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.
ബാലകലോത്സവത്തിൽ വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളും, വീരവഞ്ചേരി എൽ.പി. സ്കൂളും ഓവറോൾ ചാമ്പ്യന്മാരായി. വന്മുകം-കോടിക്കൽ എം.യു.പി.സ്കൂളും, ജി.എൽ.പി.സ്കൂൾ പുറക്കൽ പാറക്കാടും രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ജി.എച്ച്.എസ്.വന്മുഖവും,വീമംഗലം യു.പി.സ്കൂളും മൂന്നാം സ്ഥാനം നേടി. അറബിക് സാഹിത്യോത്സവത്തിൽ ജി.എച്ച്.എസ്.വന്മുഖം, വീരവഞ്ചേരി എൽ.പി.സ്കൂൾ. എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ രണ്ടാം സ്ഥാനവും
മുചുകുന്ന് നോർത്ത് യു.പി.സ്കൂൾ മൂന്നാം സ്ഥാനവും നേടി.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe