മുയിപ്പോത്ത്: ബൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ പ്രസിഡണ്ടായിരുന്ന വാളിയിൽ കുഞ്ഞികൃഷ്ണൻ നായരുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി.മണ്ഡലം പ്രസിഡണ്ട് എം.കെ.സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി വി.ശങ്കരൻ അധ്യക്ഷ വഹിച്ചു. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.ടി.ഷിജിത്ത് അനുസ്മരണ പ്രഭാഷണം നടത്തി. ആർ പി ക്ഷോഭിഷ് , പട്ടയാട്ട് അബ്ദുള്ള, കെ.കെ.രവീന്ദ്രൻ മാസ്റ്റർ ,കെ.പി.അരവിന്ദൻ കിഷോർ കാന്ത് ഉണ്ണികൃഷണൻ എം ,വി .കെ .നൗഫൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ബൂത്ത് പ്രസിഡണ്ട് മജിദ് കേറോത്ത് സ്വാഗതവും ജാഫർ പട്ടയാട്ട് നന്ദിയും പറഞ്ഞു.