‘മില്ലറ്റ് മിഷൻ കേരള’; കൊയിലാണ്ടിയിൽ കൺവെൻഷൻ

news image
Aug 12, 2023, 4:49 pm GMT+0000 payyolionline.in
കൊയിലാണ്ടി: ഭക്ഷണം പോലെ മരുന്ന് കഴിക്കേണ്ടി വരുന്ന നമ്മുടെ സമൂഹത്തിന് അനുഗ്രഹമാണ് മില്ലറ്റുകൾ എന്നും മില്ലറ്റുകളുടെ ഉപയോഗം പരമാവധി പ്രചരിപ്പിക്കേണ്ടതുണ്ട് എന്നും കാനത്തിൽ ജമീല എംഎൽഎ പറഞ്ഞു. മില്ലറ്റ് മിഷൻ കേരള കൊയിലാണ്ടി താലൂക്ക് കൺവെൻഷൻ കൊയിലാണ്ടി അലയൻസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. മില്ലറ്റ് മിഷൻ ജില്ലാ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. ബാലൻ അമ്പാടി മുഖ്യാതിഥിയായി.

മില്ലറ്റ് മിഷൻ കേരള കൊയിലാണ്ടി താലൂക്ക് കൺവെൻഷൻ കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

“മില്ലറ്റും മില്ലറ്റ് കൃഷിയും” എന്ന വിഷയത്തിൽ ഉണ്ണികൃഷ്ണൻ പേരാമ്പ്ര ക്ലാസ് എടുത്തു. ജില്ലാ സെക്രട്ടറി സെഡ് എ സൽമാൻ, ട്രഷറർ സനേഷ് കുമാർ, ബേബി ഗീത, രാധാകൃഷ്ണൻ ചെറുവറ്റ, ഹമീദ് പുതുശ്ശേരി തുടങ്ങിയവർ സംസാരിച്ചു. താലൂക്ക് പരിധിയിലെ രണ്ട് മുനിസിപ്പാലിറ്റികളിലും 18 ഗ്രാമപഞ്ചായത്തുകളിലും കൃഷി കൂട്ടങ്ങൾ രൂപീകരിച്ചു. താലൂക്ക് കമ്മിറ്റി ഭാരവാഹികളായി രാധാകൃഷ്ണൻ ചെറുവറ്റ പ്രസിഡണ്ട്, ഡോ.ബിനു ശങ്കർ, സതീശൻ ചേമഞ്ചേരി, എം അരുണിമ വൈസ് പ്രസിഡണ്ട്മാർ, കെ എം സുരേഷ് ബാബു സെക്രട്ടറി, പി ടി തോമസ്, മിനി ചന്ദ്രൻ ജോ. സെക്രട്ടറിമാർ, ഹമീദ് പുതുശ്ശേരി ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.
താലൂക്ക് കമ്മിറ്റി ഓഫീസായി നാച്ചുറൽ ഹീലിംഗ് സെൻററിനെ നിശ്ചയിച്ചു. ഒക്ടോബർ രണ്ടിന് മുഴുവൻ കൃഷി കൂട്ടങ്ങളുടെയും നേതൃത്വത്തിൽ മില്ലറ്റ് കൃഷി ആരംഭിക്കും. അതിനു മുമ്പായി മണ്ണൊരുക്കം, വളപ്രയോഗം തുടങ്ങിയവയും നടത്തും. ഇതിന് ആവശ്യമായ പരിശീലനങ്ങൾ മില്ലറ്റ് മിഷൻ കർഷകർക്ക് നൽകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe