മേപ്പയ്യൂർ: കൊയിലാണ്ടി താലൂക്കിലെ മികച്ച വില്ലേജ് ഓഫീസായി തെരഞ്ഞെടുക്കപ്പെട്ട കൊഴുക്കല്ലൂർ വില്ലേജിലെ ഓഫീസറേയും ജീവനക്കാരേയും വില്ലേജ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു.മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ടൗൺ വാർഡ് മെബർ റാബിയ എടത്തിക്കണ്ടി അധ്യക്ഷയായി.കൊയിലാണ്ടി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ഡി രജ്ഞിത്ത് മുഖ്യപ്രഭാഷണം നടത്തി.വില്ലേജ് ഓഫീസർ എ മിനി സ്വാഗതം പറഞ്ഞു.ചടങ്ങിനോടനുബന്ധിച്ച് വില്ലേജ് ഓഫിസിലേക്ക് മേപ്പയ്യൂർ സർവ്വീസ് സഹകരണ ബാങ്ക്, മേപ്പയ്യൂർ കോ:ഓപ്പറേറ്റിവ്
ടൗൺ ബാങ്ക്, മേപ്പയ്യൂർ കോ:ഒപ്പറേറ്റിവ് ഹൗസിങ്ങ് സൊസൈറ്റി,മേപ്പയ്യൂർ അഗ്രികൾച്ചർ മാർക്കറ്റെയിൻ വെൽഫയർ കോ:ഓപ്പറേറ്റീവ് സൊസൈററി എന്നീ സ്ഥാപനങ്ങൾ നൽകിയ ഫർണീച്ചർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഏറ്റുവാങ്ങി.
കെ.കെ രാഘവൻ,പി ബാലൻ,മേപ്പയ്യൂർ കുഞ്ഞികൃഷ്ണൻ,പി.കെ ജസീൽ,എം.കെ അബ്ദുറഹിമാ മാസ്റ്റർ,എം.കെ രാമചന്ദ്രൻ,ഇ കുഞ്ഞിക്കണ്ണൻ,പി വേലായുധൻ,കെ.ജി ബിജുകുമാർ എന്നിവർ സംസാരിച്ചു. വില്ലേജ് അസിസ്റ്റന്റ് രതീഷ് ഇ.എം നന്ദി പറഞ്ഞു.