തിക്കോടി: ‘മാലിന്യ മുക്‌തം – നവകേരളം’ രണ്ടാം ഘട്ട ക്യാമ്പയിൻ സംഘാടക സമിതി യോഗം പഞ്ചായത്ത് ഹാളിൽ നടന്നു. പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി സ്വാഗതം പറഞ്ഞു. അസി.സെക്രട്ടറി കെ. ഇന്ദിര മാർഗ്ഗരേഖ അവതരിപ്പിച്ചു. ചർച്ചയിൽ ഭാസ്കരൻ തിക്കോടി (കില റിമ്പോഴ്സ് പേഴ്സൺ),ജയേന്ദ്രൻ തെക്കെ കുറ്റി, രശ്മി ( എച്ച് എം തൃക്കോട്ടൂർ വെസ്റ്റ് എൽ.പി) ഷീബ (എച്ച് ഐ), ജന്നി (ഐ സി ഡി എസ്), പുഷ്പ പി.കെ (സി ഡി എസ് ചെയർ പേഴ്സൺ,കുടുംബശ്രീ), ശ്യാമിനി ( സി ഡി എസ് മെമ്പർ ), ബിനു കാരോളി (വാർഡ്മെമ്പർ ), വി കെ. അലി തുടങ്ങിയവർ പങ്കെടുത്തു.
മാർഗ്ഗരേഖ പ്രകാരമുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിന് വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. 1) യൂത്ത് മീറ്റ്സ് -ഹരിത കർമ്മസേന കെ.പി. ഷക്കീല ( ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ) ജലീൽ, 2) ശുചിത്വ സദസ്സ്- പ്രനില സത്യൻ (വികസനകാര്യ ചെയർപേഴ്സൺ), ശ്യാമിനി 3) ശുചിത്വ പദയാത്ര – ആർ. വിശ്വൻ (ക്ഷേമകാര്യ ചെയർമാൻ), രാജൻകെ.കെ, ശുചിത്വ ഹരിത സഭ – ശുചിത്വ ഓഡിറ്റ് – കുയ്യണ്ടി രാമചന്ദ്രൻ (വൈസ് പ്രസിഡണ്ട് ), ഭാസ്കരൻ മാസ്റ്റർ (കില), സാമൂഹ്യ സംഘടനകൾ – സ്ഥാപനങ്ങൾ- ജയകൃഷ്ണൻ ചെറുകുറ്റി (വാർഡ് മെമ്പർ ),ശ്രീധരൻ ചെമ്പുഞ്ചില. യോഗത്തിന് അബ്ദുള്ളക്കുട്ടി (വാർഡ് മെമ്പർ ) നന്ദി പറഞ്ഞു.