പയ്യോളി : മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി സമ്പൂർണ്ണ മാലിന്യമുക്ത നഗരസഭയായി പയ്യോളിയെ കെ.മുരളീധരൻ എം.പി പ്രഖ്യാപിച്ചു. വെറും പ്രഖ്യാപനത്തിൽ ഒതുങ്ങാതെ നിരന്തര പ്രവർത്തങ്ങൾ ഇതിനായി ആവശ്യമാണെന്നും പുതിയ സംവിധാനങ്ങൾ നടപ്പിൽ വരുത്തണമെന്നും ജനങ്ങളുടെ മനോഭാവം മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ പരിപാലന സംവിധാനങ്ങൾക്കെതിരെയുള്ള ജനകീയ സമരങ്ങളിൽ മുൻനിരയിൽ താനൊരിക്കലും പങ്കെടുക്കാറില്ലെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു.
ഹൈക്കോടതി ഉത്തരവിന്റെയും മാലിന്യമുക്ത നവകേരള ക്യാമ്പയിൻ പ്രവർത്തനങ്ങളുടെയും ഭാഗമായി അജൈവ മാലിന്യ പരിപാലനം നടത്തുന്ന ഹരിതകർമ്മസേനയുടെ വീടുകളിലെത്തിയുള്ള ശേഖരണം 100 ശതമാനത്തിലെത്തിച്ചു. ജൈവ മാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്കരിക്കാൻ ഉപാധികൾ എല്ലാ വീടുകൾക്കും ഉറപ്പു വരുത്തി. സ്കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലും ജൈവ-അജൈവ പാഴ് വസ്തുക്കൾ പരിപാലനം നടത്തുന്നതിനുള്ള തുമ്പൂർമുഴി യൂണിറ്റുകളും , റിംഗ് കമ്പോസ്റ്റുകളും , മിനി എം സി എഫുകളും നല്കുന്നതിനുള്ള പ്രവർത്തനം നടന്നു വരുന്നു. എല്ലാ ഡി വിഷനുകളിലും മോണിറ്ററിംഗ് കമ്മറ്റികൾനിലവിൽ വന്നു.
ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവർത്തനങ്ങളും എല്ലാ ഡിവിഷനുകളിലും നടത്തി. മാലിന്യമുക്ത നഗരസഭയായി പയ്യോളിയെ നിലനിർത്തുന്നതിനുള്ള എല്ലാ സംവിധാനങ്ങളും സജ്ജമാക്കി.
നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള യൂണിഫോം വിതരണം കെ.മുരളീധരൻ എം.പി നിർവ്വഹിച്ചു.നഗരസഭ സെക്രട്ടറി വിജില. എം ശുചിത്വ പ്രതിഞ്ജ ചൊല്ലി കൊടുത്തു. നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി.ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ഒ.ജ്യോതിഷ് മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർ പേഴ്സൺ പത്മശ്രീ പള്ളി വളപ്പിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ മുഹമ്മദ് അഷ്റഫ്, മഹിജ എളോടി , പി.എം റിയാസ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സബീഷ് കുന്നങ്ങോത്ത്, ബഷീർ മേലടി , കെ.സി ബാബുരാജ്, കെ.പി ഗിരീഷ് കുമാർ , എ.കെ ബൈജു ഹരിത ഓഡിറ്റ് അംഗം കെ.ടി സത്യൻ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി പ്രജീഷ് കുമാർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ മിനി എന്നിവർ സംസാരിച്ചു.നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.എം ഹരിദാസൻ സ്വാഗതവും നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ മേഘനാഥൻ സി.കെ ടി നന്ദിയും പറഞ്ഞു