തിക്കോടി: സ്വച്ഛതാ ഹി സേവ 2024 ന്റെ ഭാഗമായുള്ള മാലിന്യമുക്തം നവകേരളം പദ്ധതി പ്രകാരം തിക്കോടി ഗ്രാമപഞ്ചായത്ത് വിനോദ സഞ്ചാര കേന്ദ്രമായ കല്ലകം ബീച്ചും പരിസരവും ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.പി. ഷക്കീല, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ. വിശ്വൻ, വാർഡ് മെമ്പർമാരായ ജിഷ കാട്ടിൽ, വി.കെ. അബ്ദുൽ മജീദ്, വിബിതാ ബൈജു, എം. സിനിജ എന്നിവർ പങ്കെടുത്തു.ഗ്രാമപഞ്ചായത്തിലെ വിവിധ വിഭാഗങ്ങളായ ഹരിത കർമ്മ സേനാംഗങ്ങൾ, ആശാ വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, കോസ്റ്റൽ പോലീസ്, പ്രദേശത്തെ കച്ചവടക്കാർ എന്നിവരും ശുചീകരണ പരിപാടിയിൽ പങ്കാളികളായി.ശുചീകരണത്തിന് ശേഷം ശുചിത്വ ഐക്യ മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു.