‘മാലിന്യമുക്തം നവകേരളം’; തിക്കോടിയിൽ ”യൂത്ത് മീറ്റ് ”

news image
Sep 27, 2024, 3:20 pm GMT+0000 payyolionline.in

തിക്കോടി: ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ രണ്ടാം ഘട്ട ക്യാമ്പയിന്റെ ഭാഗമായുള്ള ”യൂത്ത് മീറ്റ് ” പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. മെമ്പർമാർ, യുവജന പ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയ ചർച്ചയിൽ പങ്കെടുത്തു.

ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം അധ്യക്ഷ കെ.പി. ഷക്കീല അധ്യക്ഷത വഹിച്ച പരിപാടിയിൽ ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ. വിശ്വൻ സംസാരിച്ചു. മെമ്പർമാരായ വിബിത ബൈജു, ബിനു കാരോളി, ഷീബ പുൽപാണ്ടി, വി.കെ.അബ്ദുൾ മജീദ്, ദിബിഷ. എം, സുവീഷ് പള്ളിത്താഴ തുടങ്ങിയവർ സംബന്ധിച്ചു. അസി.സെക്രട്ടറി കെ. ഇന്ദിര സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe