മണിപ്പൂര്‍ അക്രമം: പയ്യോളിയില്‍ ഇന്ന് മഹിളാ കോണ്‍ഗ്രസ്സിന്റെ പ്രതിഷേധം

news image
Jul 26, 2023, 4:13 am GMT+0000 payyolionline.in

 

പയ്യോളി : ‘ഇന്ത്യ,  നിന്റെ വയറ്റിൽ പിറന്ന തന്റെ നാണം മറക്കാൻ ” ഇന്നലെ ഗുജറാത്ത് ഇന്ന് മണിപ്പൂർ നാളെ ?എന്ന മുദ്രാവാക്യം ഉയർത്തി മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ പയ്യോളിയില്‍ ഇന്ന്  പ്രതിഷേധ പരിപാടി നടക്കും .

പയ്യോളി ബീച്ച് റോഡിൽ  വൈകുന്നേരം നാലുമണിക്ക്   മഹിളാ കോൺഗ്രസ് പയ്യോളി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടി കെപിസിസി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്യും. കെ.പി. എസ് ടി. എ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കും. മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഗീത ശ്രീജിത്ത് അധ്യക്ഷത വഹിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe