മഴ: വയനാട് ജില്ലയില്‍ ഏഴു ദുരിതാശ്വാസ ക്യാമ്പുകള്‍

news image
Jul 26, 2023, 5:02 am GMT+0000 payyolionline.in

ക​ൽ​പ​റ്റ: ജി​ല്ല​യി​ല്‍ മ​ഴ ശ​ക്തി​പ്രാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​ഴു ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നു. 58 കു​ടും​ബ​ങ്ങ​ളി​ലെ 214 പേ​രെ മാ​റ്റി​പ്പാ​ര്‍പ്പി​ച്ചു.സു​ല്‍ത്താ​ന്‍ ബ​ത്തേ​രി താ​ലൂ​ക്കി​ല്‍ ചേ​കാ​ടി ആ​ള്‍ട്ര​നേ​റ്റീ​വ് സ്‌​കൂ​ള്‍, വൈ​ത്തി​രി താ​ലൂ​ക്കി​ലെ അ​മ്മ​സ​ഹാ​യം യു.​പി സ്‌​കൂ​ള്‍, ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് ക​രി​ങ്കു​റ്റി, കോ​ട്ട​നാ​ട് യു.​പി സ്‌​കൂ​ള്‍, വെ​ങ്ങ​പ്പ​ള്ളി ആ​ര്‍.​സി എ​ല്‍.​പി സ്‌​കൂ​ള്‍, മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ അ​മൃ​ത വി​ദ്യാ​ല​യം, ചി​റ​ക്കൊ​ല്ലി പൂ​ര്‍ണി​മ ക്ല​ബ് എ​ന്നി​വ​യാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.വെ​ങ്ങ​പ്പ​ള്ളി തെ​ക്കും​ത​റ അ​മ്മ​സ​ഹാ​യം യു.​പി സ്കൂ​ളി​ലെ ക്യാ​മ്പി​ൽ 14 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 66 ആ​ളു​ക​ളു​ണ്ട്. ആ​ർ.​സി.​എ​ൽ.​പി സ്കൂ​ളി​ലെ ക്യാ​മ്പി​ൽ പ​ത്തു കു​ടും​ബ​ത്തി​ലെ 24 പേ​രു​മു​ണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe