കൊയിലാണ്ടി: ഏഴാമത് മലബാർ മൂവി ഫെസ്റ്റിവൽ ഡെലിഗേറ്റ്സ് പാസ് വിതരണം കൊയിലാണ്ടി പ്രസ്ക്ലബ് ഹാളിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
സംവിധായകനും സിനിമ പ്രവർത്തകനുമായ ശിവദാസ് പൊയിൽക്കാവ് ഏറ്റുവാങ്ങി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഇ.കെ. അജിത്ത്, കെ. ഷിജു, സംഘാടക സമിതി ഭാരവാഹകളായ എൻ.ഇ. ഹരികുമാർ, ബാബു കൊളപ്പള്ളി, അഡ്വ. കെ. അശോകൻ, വി.പി. ഉണ്ണികൃഷ്ണൻ, സി. ജയരാജ്, രാഗം മുഹമ്മദലി, എസ്. സുനിൽ മോഹൻ, യു. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.