മരുന്നുകള്‍ക്ക് ഗുണനിലവാരമില്ല; രാജ്യത്തെ 18 മരുന്ന് കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഡിസിജിഐ

news image
Mar 29, 2023, 3:53 am GMT+0000 payyolionline.in

ദില്ലി: ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉൽപാദപ്പിച്ച മരുന്ന് കമ്പിനികള്‍ക്ക് പൂട്ടിട്ട് കേന്ദ്രം. രാജ്യത്തെ 18 ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് ഡ്രഗ് കൺട്രോൾ ഓഫ് ഇന്ത്യ (ഡിസിജിഎ). റദ്ദാക്കി.  ഇന്ത്യൻ നിർമിത വ്യാജ മരുന്നുകൾ വിദേശത്ത് വിറ്റഴിക്കുന്നെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നടപടി. ഡിസിജിഎ മരുന്നു കമ്പനികളിൽ വ്യാപക പരിശോധന നടത്തി ശേഷമാണ് 18 കമ്പിനികളുടെ ലൈസന്‍ റദ്ദാക്കിയത്. മരുന്ന് നിര്‍മ്മാണം നിര്‍ത്തി വെക്കണമെന്ന് ഡിസിജിഐ  കമ്പിനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

 

കഴിഞ്ഞ മാസമാണ് ഡിജിസിഐ  രാജ്യവ്യാപകമായി മരുന്നു കമ്പിനികളില്‍ പരിശോധന നടത്തിയത്. 20 സംസ്ഥാനങ്ങളിലായി 76 കമ്പനികളില്‍ മരുന്നുകളുടെ ഗുണനി‌ലവാരം പാലിക്കുന്നുണ്ടോ എന്ന് ഡിസിജിഐ  പരിശോധന നടത്തി. കേന്ദ്ര- സംസ്ഥാനങ്ങള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍  26 കമ്പനികൾക്കു നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.  നടപടി നേരിട്ടവരില്‍ കൂടുതലും ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനികളാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയില്‍ നിന്നും നിര്‍മ്മിക്കുന്ന മരുന്നുകൾ കഴിച്ച് വിവിധ രാജ്യങ്ങളിൽ മരണവും ഗുരുതര രോഗങ്ങളും റിപ്പോർട്ട് ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് ഡിസിജിഐ  രാജ്യവ്യാപക പരിശോധന നടത്തിയത്. ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മാസം ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈഡസ് ലൈഫ്സയൻസ് എന്ന കമ്പനി 55,000 മരുന്നുകൾ യുഎസ് വിപണിയിൽനിന്ന് തിരിച്ചു വിളിച്ചിരുന്നു.  തമിഴ്നാട് ആസ്ഥാനമായുള്ള ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ ഉൽപാദിപ്പിച്ച കണ്ണിലൊഴിക്കുന്ന മരുന്നുകള്‍ മുഴുവനും തിരിച്ചുവിളിച്ചിരുന്നു. മരുന്നിൽ അടങ്ങിയ ബാക്ടീരിയ കാഴ്ച നഷ്ടപ്പെടാൻ‌ കാരണമാകുന്നുവെന്ന യുഎസ് ആരോഗ്യ വിഭാഗത്തിന്റെ റിപ്പോർട്ടിനു പിന്നാലെയായിരുന്നു നടപടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe