‘മനുഷ്യനന്മകളെ തിരിച്ചറിയാത്ത സർക്കാർ സമീപനം തിരുത്തണം’- സി പി എ അസീസ്

news image
Aug 6, 2024, 11:28 am GMT+0000 payyolionline.in

ചെറുവണ്ണൂർ : വാക്കുകൾക്കതീതമായ ആഘാതത്തിൽ തകർന്നു പോയ വയനാട്ടിലെ സഹജീവികൾക്കിടയിലേക്ക് ആശ്വാസത്തിൻ്റെ പിന്തുണയുമായെത്തിയ മനുഷ്യ സ്നേഹികളെ നിരാശപ്പെടുത്തുന്ന സർക്കാർ സമീപനം വേദനാജനകമാണെന്നും, അത്തരം സമീപനങ്ങൾ തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി. പി.എ അസീസ്. വയനാട്ടിലെ ദുരന്ത ഭൂമിയിൽ വൈറ്റ് ഗാർഡിൻ്റെ സേവനം ഏറെ മാതൃകാപരമാണ്. സർക്കാർ സംവിധാനത്തേക്കാൾ മെച്ചപ്പെട്ട സേവനം നല്കാൻ അവർക്ക് സാധിച്ചത് ആത്മാർപ്പണം ഒന്നു കൊണ്ട് മാത്രമാണ്.
നന്മയുള്ള എല്ലാ മനുഷ്യരും അത് തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ചെറുവണ്ണൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച വയനാട് മുണ്ടകൈ ഉരുൾ പൊട്ടലിൽ സന്നദ്ധ പ്രവർത്തനം നടത്തിയ ചെറുവണ്ണൂർ പഞ്ചായത്തിലെ സേവകർക്കുള്ള ‘ആദരം ‘ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് അബ്ദുൽ കരീം കോച്ചേരി അധ്യക്ഷത വഹിച്ചു. എം വി മുനീർ സ്വാഗതവും കെ.മൊയ്തു നന്ദിയുംപറഞ്ഞു.

മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വയനാട് പുനരദിവാസ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി
ആഗസ്ത് എഴ്, എട്ട് തിയതികളിൽ ശാഖാ തലത്തിൽ ഗൃഹസമ്പർക്ക പരിപാടി നടത്തി ഫണ്ട് സ്വരൂപിക്കും.
ഒ.മമ്മു, മുനീർ കുളങ്ങര, എൻ.എം കുഞ്ഞബ്ദുള്ള, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.മുംതാസ്, ഇ.കെ സുബൈദ, കെ മുഹമ്മദ് , ഇ.ഇല്യാസ്, കെ. താഹിറ, എൻ കെ ഇബ്രാഹിം , പാച്ചിലേടത്ത് കുഞ്ഞമ്മദ് ഹാജി, ബക്കർ മൈന്ദൂർ, കെ.കെ മജീദ് , വി.കെ അബ്ദുറഹിമാൻ , പി.കെ അഫ്സൽ, കെ. ആഷിക്, പി.മൊയ്തു , എൻ യൂസഫ് ഹാജി എന്നിവര്‍ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe