നന്തി ബസാർ : മദ്രസ്സ വിദ്യാഭ്യാസത്തിലൂടെ ലഭിച്ച പരിശീലനം ഇന്ന് യുവാക്കളെ പല മേഖലകളിലും ഉന്നതരാക്കിയിട്ടുണ്ടന്നും മദ്രസ്സയിലും ഓൺലൈൻ സംവിധാനം കാലഘട്ടത്തിന്ന നിവാര്യമാണന്നും പാണക്കാട് സയ്യിദ് സാദിഖലി ഷിഹാബ് തങ്ങൾ പറഞ്ഞു.
കടലൂർ നുസ്രത്തുൽ ഇസ്ലാം മദ്രസ്സയിൽ പുതുതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ്സുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാറു ശൗഖ് ഉമർഹാജി അദ്ധ്യക്ഷനായി. ദാറുസ്സലാം ദഅവ കോളജ് പ്രിൻസിപ്പൽ തഖ് യുദ്ദീൻ ഹൈത്തമിച്ച മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദലി ദാരിമി, റഹ്മത്തുള്ള ദാരിമി, തമീം ഹൈത്തമി, നവാഫ് ദാരിമി സംസാരിച്ചു.റബീഹ് ഫൈസി ഖിറാഅത്ത് നടത്തി.സിക്രട്ടറി സി.കെ.സുബൈർ സ്വാഗതവും, പി.കെ.ഫിറോസ് നന്ദിയും പറഞ്ഞു.