മദീനയിൽ മഴവെള്ളപ്പാച്ചിലിൽപ്പെട്ട ഏഴുപേരെ രക്ഷിച്ചു

news image
Nov 30, 2022, 12:41 pm GMT+0000 payyolionline.in

ജിദ്ദ: മദീനയിലെ സുവൈർഖിയയിൽ മഴവെള്ളപ്പാച്ചിലിൽപ്പെട്ട ഏഴുപേരെ സിവിൽ ഡിഫൻസ്​ രക്ഷിച്ചു. ട്വിറ്ററിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​. ഇവരുടെ ആരോഗ്യനില തൃപ്​തികരമാണ്​. കഴിഞ്ഞ ദിവസം മദീനയിൽ ഹറം പരിസരം ഉൾപ്പെ​ടെയുള്ള ഭാഗങ്ങളിൽ നല്ല മഴയാണുണ്ടായത്​. ചില ഗ്രാമങ്ങളിൽ​ ശക്തമായ ഒഴുക്കുണ്ടായി. താഴ്​ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. ചില റോഡുകൾ മുൻകരുതലിന്റെ ഭാഗമായി അടച്ചിട്ടു.

കാലാവസ്ഥ വ്യതിയാന​മുണ്ടാകുമെന്ന​ മുന്നറിയിപ്പിനെ തുടർന്ന്​ മേഖലയിലെ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ മുൻകരുതലെടുത്തിരുന്നു. മസ്​ജിദുന്നബവി കാര്യാലയം വെള്ളം വലിച്ചെടുക്കാനുള്ള ഉപകരണങ്ങൾ ഒരുക്കുകയും ശുചീകരണത്തിനായി കൂടുതൽ ആളുകളെ നിയോഗിക്കുകയും ചെയ്​തു. വെള്ളത്തിൽ മുങ്ങിയ മുറ്റങ്ങളിലെ​ പരവതാനികൾ മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe