മത്സരയോട്ടം; നടുവണ്ണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു

news image
May 19, 2023, 11:35 am GMT+0000 payyolionline.in

നടുവണ്ണൂർ: മത്സരിച്ചോടിയെത്തിയ സ്വകാര്യ ബസുകൾ നടുറോഡിൽ കൂട്ടിയിടിച്ചു. കോഴിക്കോട്– കുറ്റ്യാടി റൂട്ടിൽ ഓടുന്ന കാളിന്ദി, ബിടിസി ബസുകളാണ് നടുവണ്ണൂർ കാവുന്തറ റോഡ് ജംക്‌ഷന് സമീപം കൂട്ടിയിടിച്ചത്. അത്തോളി മുതൽ മത്സരിച്ചാണ് ഇരുബസുകളും വന്നതെന്നു യാത്രക്കാർ പറഞ്ഞു. പലയിടങ്ങളിലും  ബസുകൾ തമ്മിൽ ഉരസുന്ന തരത്തിലായിരുന്നു യാത്ര.

സ്ത്രീകൾ ഉൾപ്പെടെ ഇരുബസുകളിലെയും യാത്രക്കാർ അമിതവേഗത്തിനെതിരെ ബഹളം വച്ചിരുന്നു. നടുവണ്ണൂർ ബസ് സ്റ്റാൻഡ് പിന്നിട്ട് കാവുന്തറ റോഡ് ജംക്‌ഷനടുത്ത് മുൻപിൽ ഓടിയിരുന്ന ബസ് പെട്ടെന്ന് നിർത്തിയതോടെ പിറകിലെ ബസ് ഇടിക്കുകയായിരുന്നു. യാത്രക്കാർക്ക് നിസ്സാര പരുക്കുണ്ട്. പിറകിലെത്തിയ ബസിന്റെ മുൻഭാഗത്തെ ഗ്ലാസ് പാടേ തകർന്നിട്ടുണ്ട്. മറ്റേ ബസിന്റെ പിറകു വശവും തകർന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe