‘മതേതരത്വം ഇന്ത്യയുടെ മതം’; കൊയിലാണ്ടിയിൽ എസ്.വൈ.എസ് സംവാദം സംഘടിപ്പിച്ചു

news image
Aug 12, 2023, 6:00 pm GMT+0000 payyolionline.in
കൊയിലാണ്ടി : സ്വാതന്ത്രദിനത്തിൻ്റെ 75 – വാർഷികത്തിൻ്റെ ഭാഗമായി എസ്.വൈ.എസ് സംസ്ഥാന ഭാഗമായി നടത്തിയ ‘മതേതരത്വം ഇന്ത്യയുടെ മതം’ എന്ന വിഷയത്തിൽ കൊയിലാണ്ടിയിൽ നടന്ന സംവാദം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു . അബ്ദുറഹ്മാൻ ഹൈതമി അധ്യക്ഷനായി .

കൊയിലാണ്ടിയിൽ നടന്ന എസ്.വൈ.എസ് സംവാദം അബ്ദുസ്സമദ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്യുന്നു

എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി വിഷയം അവതരിപ്പിച്ചു. അശ്വിൻ ദേവ് (സി.പി.എം) , അരുൺ മണമൽ  (കോൺഗ്രസ്) , സമദ് പൂക്കാട് (മുസ്ലിം ലീഗ്) ,എൻ.വി.ബാലകൃഷ്ണൻ , അബ്ദുറസാക്ക് റഹ്മാനി (എസ്.വൈ.എസ് ), എം.കെ . സുരേഷ് ബാബു  (പി.ടി.എ പ്രസിഡൻ്റ് ), അഹമ്മദ് ഫൈസി കടലൂർ ( സമസ്ത ) , സി.പി.എ സെലാം, അഹമ്മദ് ദാരിമി , അൻസാർ കൊല്ലം സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe