മണിപ്പൂരിൽ സംഘർഷം; കെട്ടിടത്തിന് ജനക്കൂട്ടം തീയിട്ടു; വ്യാപക നാശനഷ്ടം, നിരോധനാജ്ഞ

news image
Apr 28, 2023, 9:53 am GMT+0000 payyolionline.in

മണിപ്പൂർ: മണിപ്പൂരിൽ സംഘർഷം. മുഖ്യമന്ത്രി ബരേൻ സിം​ഗ് ഉദ്ഘാടനം ചെയ്യാനിരുന്ന കെട്ടിടത്തിന് ജനക്കൂട്ടം തീയിട്ടു. അനധികൃതം എന്നാരോപിച്ച് ചുരാചന്ദ്പൂർ ജില്ലയിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കിയതിനെ തുടർന്നാണ് സംഘർഷം പടർന്നത്. സർക്കാർ അപമാനിച്ചുവെന്ന് ​ഗോത്രവർ​ഗസംഘടന. കഴിഞ്ഞ കുറെ നാളുകളായി മണിപ്പൂരിൽ സ്ഥിതി​ഗതികൾ അശാന്തമാണ്. അവിടെ ഇപ്പോൾ ഒരു സർവ്വേ നടക്കുകയാണ്. വനമേഖലകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും സംരക്ഷണത്തിന്‍റെ ഭാഗമായിട്ടാണ് മണിപ്പൂരില്‍ സർവ്വേ നടക്കുന്നത്.

ഈ സർവ്വേയുടെ പേരിൽ അവിടെ വ്യാപകമായ കുടിയൊഴിപ്പിക്കൽ നടക്കുന്നുണ്ട്. അതോടൊപ്പം  തന്നെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു  നീക്കുകയും ചെയ്യുന്നുണ്ട്. ആദിവാസി വിഭാ​ഗങ്ങളെ ഉൾപ്പെടെ ഇതിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്നു എന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. ചുരാചന്ദ് പൂരില്‍ മുഖ്യമന്ത്രി ബിരേന്‍സിംഗ്  ഇന്ന്  ഉദ്ഘാടനം ചെയ്യേണ്ട ജിമ്മിന് തീയിട്ടായിരുന്നു പ്രതിഷേധം.

പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി. പിന്നാലെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദ് ചെയ്തു. സംഘചേരല്‍ ഒഴിവാക്കിയിട്ടുണ്ട്. കുടിയൊഴിപ്പിക്കലില്‍ പ്രതിഷേധിച്ച് ഗോത്രവിഭാഗമായ കുക്കി സമുദായത്തില്‍ പെട്ട 12 എംഎല്‍എമാര്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe