പയ്യോളി: മേലടി കണ്ണങ്കുളം ഫെമിന – സജീർ ദമ്പതികളാണ് മകൾ അലേഹ സേറ യുടെ പിറന്നാൾ ദിനത്തിൽ സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് പയ്യോളി നോർത്ത് മേഖലയിലേക്ക് വീൽചെയർ സംഭാവന നൽകി മാതൃകയായത്.
ഫെമിനയുടെ പിതാവും സുരക്ഷ സോണൽ കമ്മിറ്റിയംഗവുമായ എൻ.സി. മുസ്തഫയിൽ നിന്നും സുരക്ഷ ജില്ലാ കമ്മിറ്റിയംഗം എം.പി. ഷിബു വീൽചെയർ ഏറ്റുവാങ്ങി. മേഖല ചെയർമാൻ കെ. സുനിൽ അധ്യക്ഷത വഹിച്ചു. എം. കെ. രാജേന്ദ്രൻ, ഇക്ബാൽ കായിരികണ്ടി, ഫജറുദ്ദീൻ, വിനീത സംസാരിച്ചു. മേഖല കൺവീനർ കെ.കെ. ഖാലിദ് സ്വാഗതവും യൂണിറ്റ് കൺവീനർ കെ.പി. സത്യൻ നന്ദിയും പറഞ്ഞു.