ഭദ്രകീർത്തി മകളെ പോലെ, ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പുവരുത്തും: മന്ത്രി രമേശ് ചെന്നിത്തല

news image
Oct 31, 2026, 8:12 am GMT+0000 payyolionline.in

കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുടുംബം ആവശ്യപ്പെടുന്നയാളെ ആളെ പബ്ലിക് പ്രോസിക്യൂട്ടർ ആക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞു. ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയെ മന്ത്രി ചേർത്തുനിർത്തി. ഭദ്രകീർത്തി തനിക്ക് മകളെ പോലെയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നൽകിയ ഉറപ്പുകളിൽ വിശ്വാസമുണ്ടെന്നായിരുന്നു ഭദ്രകീർത്തിയുടെ പ്രതികരണം.

കേസ് ശരിയായ ദിശയിൽ പോകും. സർക്കാർ കുടുംബത്തോടൊപ്പമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. നീതിയും നിയമവും എല്ലാവർക്കും ഒരുപോലെയാണെന്ന് മന്ത്രി പറഞ്ഞു. ജയബാലകൃഷ്ണന്റെ കുടുംബത്തിനൊപ്പം എല്ലാവരും ഉണ്ടാകും. അപ്പീലിലെ പ്രോസിക്യൂഷൻ പിഴവ് ഗുരുതരമല്ലെന്ന് മന്ത്രി പറഞ്ഞു.

ലഹരി ഉപയോഗിച്ചു വാഹനം ഓടിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. പൊലീസ് പരിശോധനയിൽ ആരുമിനി പരാതി പറയരുതെന്ന് അദേഹം കൂട്ടിച്ചേർത്തു. ‌നിയമങ്ങൾ കാര്യക്ഷമം അല്ല എന്ന പരാതികൾ ഉണ്ട്. ട്രാഫിക് അപകടങ്ങളിലെ നിയമത്തിൽ പലരും പോരായ്മ ചൂണ്ടിക്കാണിന്നുണ്ട്. നിയമപരിഷ്കരണം ആലോചിച്ചു തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe