കാസർകോട്∙ സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധയേറ്റ് മരണം. കാസർകോട്ട് കുഴിമന്തി കഴിച്ചതിനു പിന്നാലെ പെൺകുട്ടി മരിച്ചു. തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതോടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഗുരുതരാവസ്ഥയിലായ പെണ്കുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി. ആറു ദിവസത്തിനിടെ രണ്ടു പേരാണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്.
ഭക്ഷ്യവിഷബാധ; കാസർകോട്ട് കുഴിമന്തി കഴിച്ച പെൺകുട്ടി മരിച്ചു
Jan 7, 2023, 4:11 am GMT+0000
payyolionline.in
ലഹരി കടത്തൽ കരുതൽ തടങ്കൽ; 45ലധികം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട അറസ്റ്റ ..
പയ്യോളി മഹാവിഷ്ണു ക്ഷേത്ര വൈകുണ്ട ഏകാദശി മഹോത്സവ സമാപനം ; പ്രതിഭകളെ ആദരിച്ചു