പയ്യോളി മഹാവിഷ്ണു ക്ഷേത്ര വൈകുണ്ട ഏകാദശി മഹോത്സവ സമാപനം ; പ്രതിഭകളെ ആദരിച്ചു

news image
Jan 7, 2023, 5:10 am GMT+0000 payyolionline.in

പയ്യോളി:  പയ്യോളി മഹാവിഷ്ണു ക്ഷേത്ര വൈകുണ്ട ഏകാദശി മഹോത്സവത്തോടനുബന്ധിച്ചു ഫ്ലവഴ്സ് സ്റ്റാർ സിങ്ങർ സീസൺ 2 വിജയി ശ്രീനന്ദ് വിനോദിനെ ആദരിക്കുകയും  എസ് എന്‍ ബി എം  ജി യൂ പി സ്കൂളിൽ നിന്ന് കഴിഞ്ഞ വർഷം 7ആം തരത്തിൽ ഏറ്റവും കൂടുതൽ മാർക്ക്‌ നേടിയ മൂന്ന് വിദ്യാർത്ഥികൾക്ക് ക്ഷേത്രം സ്ഥാപക പ്രസിഡന്റ്‌  വി. കെ. പദ്മനാഭൻ കമ്പൗണ്ടർ സ്മാരക ക്യാഷ് അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. യോഗത്തിൽ പയ്യോളി മുനിസിപ്പാലിറ്റി ചെയർമാൻ ഷെഫീഖ് വടക്കയിൽ മുഖ്യാതിഥിയായി. ടി. പി. നാണു ആദ്യക്ഷത വഹിച്ചു. കെ. വി. ചന്ദ്രൻ സ്വാഗതവും പി. എം. ഹരിദാസൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe