‘ബുക്സ്റ്റഗ്രാമിലെ വായനാ തരംഗം’; ഇരിങ്ങൽ നളന്ദ ഗ്രസ്ഥാലയം പുസ്തകചർച്ച നടത്തി

news image
Sep 20, 2024, 5:46 pm GMT+0000 payyolionline.in

പയ്യോളി : ‘ബുക്സ്റ്റഗ്രാമിലെ വായനാ തരംഗം’ എന്ന പേരിൽ ഇരിങ്ങൽ നളന്ദ ഗ്രസ്ഥാലയത്തിൽ പുസ്തകർചർച്ച നടത്തി. നവമാധ്യമങ്ങളിലൂടെ വൈറലായ
റാം c/o ആനന്ദി, ഏറ്റവും പ്രിയപ്പെട്ട എന്നോട്, പ്രേമനഗരം, ഒരിക്കൽ, മധുരവേട്ട തുടങ്ങിയ കൃതികളാണ് ചർച്ച ചെയ്യപ്പെട്ടത്. ശ്രീ യജുൽ ധനുഷ് മോഡറേറ്ററായ ചർച്ചയിൽ മിഥുന, ദിൽജിത്ത്, മാളവിക, അധീത, ആർദ്ര, അമീന ഷെറിൻ, സന ഷെറിൻ തുടങ്ങിയ പുതുതലമുറയിലെ എഴുത്തുകാരും, വായനക്കാരും പങ്കെടുത്തു. ബൈജു ഇരിങ്ങൽ,
ടി. ഷാജി മാസ്റ്റർ, ദീപേഷ് കെ, സുജിത്ത് ഇ, ഷിജില കെ.സി, ഗോകുൽ, തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി രാജേഷ് കൊമ്മണത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജോ: സെക്രട്ടറി ഒ.എൻ. സുജീഷ് നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe