ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയഹോമം മെയ് 10-ന്

news image
May 7, 2026, 4:18 pm GMT+0000 payyolionline.in

ഇരിങ്ങൽ: ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ മെയ് 10 ഞായറാഴ്ച മഹാമൃത്യുഞ്ജയഹോമം നടത്തുന്നു. അന്നേ ദിവസം രാവിലെ ഏഴ് മണിക്കാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. രോഗശാന്തിക്കും ദീർഘായുസ്സിനും ഐശ്വര്യത്തിനുമായി നടത്തുന്ന മൃത്യുഞ്ജയഹോമത്തിൽ സപ്തദ്രവ്യങ്ങൾ ഉപയോഗിച്ചുള്ള പ്രത്യേക വഴിപാടുകളാണ് നടക്കുക. ശിവപ്രീതിക്കായി ചിറ്റമൃത് വള്ളി, പേരാലിൻമൊട്ട്, എള്ള്, കറുകപുല്ല്, പാൽ, നെയ്യ്, പാൽപായസം എന്നീ ഏഴു ദ്രവ്യങ്ങൾ 144 വീതം ആകെ 1008 തവണ അഗ്നിയിൽ ഹോമിച്ചാണ് ഈ വിശിഷ്ട കർമ്മം പൂർത്തിയാക്കുന്നത്.
ക്ഷേത്രത്തിൽ നടക്കുന്ന ഹോമ ചടങ്ങുകളിൽ മുഴുവൻ ഭക്തജനങ്ങളും പങ്കാളികളാവണമെന്ന് ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ഭജനമഠം സംഘം അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe