മേപ്പയ്യൂർ: പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന് വിദ്യാഭ്യാസത്തിലൂടെ ദിശബോധം നൽകിയ സൂര്യ തേജസ്സായിരുന്നു മഹാനായ സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളെന്ന് ജില്ലാ മുസ്‌ലിംലീഗ് പ്രസിഡണ്ട് എം.എ റസാഖ് മാസ്റ്റർ അഭിപ്രയാപ്പെട്ടു.നവീകരിച്ച അരിക്കുളം പഞ്ചായത്ത് മുസ്‌ലിംലീഗ് ആസ്ഥാന മന്ദിരം ബാഫഖി തങ്ങൾ സ്മാര സൗധത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ.കെ അഹമ്മദ് മൗലവി അദ്ധ്യക്ഷനായി. ഹസീം ചെമ്പ്ര ബാഫഖി തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വി.വി.എം ബഷീർ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി ഹംസ മൗലവി ചന്ദികയുടെ ഗവേണിംഗ് ബോഡി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട എം.എ റസാഖ് മാസ്റ്ററെ ചടങ്ങിൽ വെച്ച് പൊന്നാടയണിയിച്ചു.
സിപിഎ അസീസ്, ആർ.കെ.മുനീർ, കല്ലൂർമുഹമ്മദലി, മുനീർ കുളങ്ങര, ടി.പി മുഹമ്മദ്,പി.ടി അഷ്റഫ്,ഒ മ്മു, വി.പി റിയാസുസ്സലാം, എം.കെ.അബ്ദുറഹിമാൻ മാസ്റ്റർ,കെ.എം മുഹമ്മദ്,പൊയിലങ്ങൽ അമ്മത്,കെ.എം അബ്ദുസ്സലാം,എൻ.കെ അഷ്റഫ്,പി.പി.കെ അബ്ദുള്ള,റഫീഖ് കുറുങ്ങോട്ട്,കെ.എം മുഹമ്മദ് സകരിയ,എം കുഞ്ഞായൻകുട്ടി,സി നാസർ,ആവള മുഹമ്മദ്,സുഹൈൽ കെ.എം,മർവ അരിക്കുളം,സുഹറ രയരോത്ത് എന്നിവർ സംസാരിച്ചു.