ബത്തേരിയിൽ വനത്തിൽതേൻ ശേഖരിക്കാൻ പോയ യുവാവിനെ കരടി ആക്രമിച്ചു

news image
Mar 15, 2023, 4:55 pm GMT+0000 payyolionline.in

ബത്തേരി : വനത്തിൽതേൻ ശേഖരിക്കാൻപോയ ആദിവാസി യുവാവിനെ കരടി ആക്രമിച്ചു. പരിക്കേറ്റ ചെതലയം പൊകലമാളം കാട്ടുനായ്‌ക്ക കോളനിയിലെ രാജനെ (38) ബത്തേരി താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധൻപകൽ 11ന്‌ ചെതലയം ചൂരിക്കുനിയിലാണ്‌ സംഭവം.

ഭാര്യ ബിന്ദുവിനൊപ്പം തേനെടുക്കാനായി പോകുമ്പോഴാണ്‌ പിന്നിൽനിന്ന്‌ കരടി രാജനെ ആക്രമിച്ചത്‌. കഴുത്തിനും പുറത്തും തോളിനും ആഴത്തിൽ മുറിവേറ്റു. കുറിച്യാട്‌ റെയ്‌ഞ്ച്‌ ഓഫീസിൽനിന്ന്‌ വനപാലകരെത്തിയാണ്‌ ആശുപത്രിയിലാക്കിയത്‌. തീവ്രപരിചരണ വിഭാഗത്തിൽകഴിയുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന്‌ ഡോക്ടർമാർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe