തിക്കോടി : തിക്കോടി മീത്തലെ പള്ളിയുടെയും മഹാഗണപതി ക്ഷേത്രത്തിന്റെയും ഇടയിൽ ഫുട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്നാവശ്യപ്പട്ട് സ്നേഹതീരം റസിഡൻസ് അസോസിയേഷൻ പഞ്ചായത്ത് ബസാർ ഭാരവാഹികൾ രാജ്യസഭ എം.പി പി.ടി ഉഷക്ക് നിവേദനം നൽകി.
പ്രസിഡണ്ട് ടി.ഖാലിദ്, സെക്രട്ടറി സി.ബാലൻ, ട്രഷറർ സി.കെ ബാലൻ, മനോജ് ശങ്കർ എന്നിവരാണ് നിവേദനം സമർപ്പിച്ചത്.ബി.ജെ.പി പയ്യോളി മണ്ഡലം പ്രസിഡണ്ട് എ.കെ ബൈജു,തൃക്കോട്ടൂർ സെൻട്രൽ റസിഡൻസ് അസോസിയേഷൻ പ്രതിനിധി ഇ.ശിവരാമൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.