ഫാർമെഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ‘കിസാൻ രത്ന പുരസ്കാരം’ കൊയിലാണ്ടിയിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷിന്

news image
Sep 1, 2024, 1:27 pm GMT+0000 payyolionline.in

കണ്ണൂർ: ഫാർമെഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ എന്ന കർഷക സംഘടനയുടെ ഈ വർഷത്തെ കിസാൻ രത്ന പുരസ്കാരം ഒ കെ സുരേഷിന്. കാർഷിക രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് നൽകുന്ന അംഗീകാരമായ കിസാൻ രത്ന പുരസ്കാരം കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ (ഡ്രൈവർ) ആയ ഒ കെ സുരേഷിന് നൽകി. കണ്ണൂർ വൃന്ദാവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഘടനയുടെ ദേശീയ ക്യാമ്പിൽ  പുരസ്കാര വിതരണം നടത്തി.

കേരള കയർ ബോർഡ് വൈസ് ചെയർമാൻ സി കെ പത്മനാഭൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി ഗീത, കണ്ണൂർ ബ്ലോക്ക് എ ഡി എ ആദർശ്, ഡോ: പിയൂഷ് നമ്പൂതിരി,കെ എം സുരേഷ് ബാബു കീഴരിയൂർ, കൊല്ലം കണ്ടി വിജയൻ, സാബു കീഴരിയൂർ, സംഘടനയുടെ ദേശീയ സംസ്ഥാന നേതാക്കൾ കർഷക പ്രതിനിധികൾ ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കേളകം പടിയക്കണ്ടി നേഴ്സറിയിൽ വികസിപ്പിച്ചെടുത്ത മുന്തിയ ഇനം കശുമാവിൻ തൈകൾ പരിപാടിയിൽ പങ്കെടുത്തവർക്ക് വിതരണം ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe