പയ്യോളി: കെ.എസ് ടി.എ മേലടി സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന, ഭരണഘടനയെ തകർക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ പാട്ട് പാടിയും ചിത്രം വരച്ചും സർഗാത്മകവും വ്യത്യസ്തവുമായ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
ചിത്രം വരയ്ക്ക് അഭിലാഷ് തിരുവോത്തും പാട്ടിന് സുനിൽകുമാർ കെ, വിനീത കെ.കെ, ഗോപീഷ് ജി.എസ് എന്നിവരും നേതൃത്വം നൽകി. തുറയൂരിൽ വച്ച് നടന്ന പരിപാടി കെ.എസ്.ടി.എ ജില്ലാ ജോയിൻ്റ് സെക്രട്ടറി വി അനുരാജ് ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ സെക്രട്ടറി പി അനീഷ് സ്വാഗതം പറഞ്ഞു. ശ്രീലേഷ് എസ് കെ അധ്യക്ഷത വഹിച്ചു. രജീഷ് കെ.എം നന്ദി പറഞ്ഞു.