പയ്യോളി: പ്ലസ് വൺ പoനത്തിന് പുതിയ ബാച്ച് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു ഡി എഫ് പയ്യോളി മുൻസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സായാഹ്ന ധർണ്ണ കെ.പി.സി.സി.മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ എ.പി.കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർമാൻ വി.കെ.അബ്ദുറഹിമാൻ ,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.ടി വിനോദൻ ,
മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി, ഇ.ടി പത്മനാഭൻ, അഷറഫ് കോട്ടക്കൽ, പി.എം അഷറഫ്, മുജേഷ് ശാസ്ത്രി, കെ .ടി. സിന്ധു, സാഹിറ കോട്ടക്കൽ, എൻ പി രാജേഷ് മാസ്റ്റർ, എൻ എം മനോജ്, എം.ടി രഞ്ജിത്ത് ലാൽ എന്നിവർ പ്രസംഗിച്ചു. സബീഷ് കുന്നങ്ങോത്ത് സ്വാഗതവും മടിയാരി മൂസ മാസ്റ്റർ നന്ദിയും പറഞ്ഞു.