പ്രൊസസിങ് ഫീ ഉയർത്തി; എസ്.ബി.ഐ ഇടപാടുകൾക്ക് ഇനി ചെലവേറും

news image
Nov 16, 2022, 1:02 pm GMT+0000 payyolionline.in

ഡൽഹി: എസ്.ബി.ഐ ഇടപാടുകൾ ഇനി കൂടുതൽ ചെലവേറും. വാടക അടക്കൽ, ഇ.എം.ഐ ഇടപാട് എന്നിവക്കാണ് കൂടുതൽ തുക നൽകേണ്ടി വരിക. ​ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് അധിക ചാർജ് എസ്.ബി.ഐ ചുമത്തുക.

നവംബർ 15 മുതൽ പുതിയ ചാർജുകൾ നിലവിൽ വരും. ഇ.എം.ഐ ഇടപാടുകൾക്കുള്ള ചാർജ് 99 രൂപയിൽ നിന്നും 199 ആയാണ് വർധിപ്പിച്ചിരിക്കുന്നത്. നേരത്തെ ഐ.സി.ഐ.സി.ഐ ക്രെഡിറ്റ് കാർഡിനുള്ള റെന്റ് പേയ്മെന്റ് ചാർജ് വർധിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് എസ്.ബി.ഐയും ചാർജ് ഉയർത്തിയിരിക്കുന്നത്. ​നേരത്തെ എം.സി.എൽ.ആർ നിരക്ക് ഉയർത്തിയതിനെ തുടർന്ന് ഗാർഹിക, ഭവന, വാഹന വായ്പകളുടെ പലിശനിരക്ക് ഉയർത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe