പ്രതിക്ക് നാൾക്കുനാൾ ഭാരം കൂടുന്നു; ജാമ്യം അനുവദിച്ച് ഹൈകോടതി

news image
Nov 10, 2022, 4:29 pm GMT+0000 payyolionline.in

ചണ്ഡീഗഡ്: 153 കിലോയിലേറെ ഭാരമുണ്ടെന്നത് പരിഗണിച്ച് കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതിക്ക് ജാമ്യം നൽകി പഞ്ചാബ് ആൻഡ് ഹരിയാന ഹൈകോടതി. പൊണ്ണത്തടി ഒരു രോഗാവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റിസ് ജി.എസ്. ഗില്ലിന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹരജി അനുവദിച്ചത്.

പൊണ്ണത്തടിയെന്ന രോഗാവസ്ഥയിൽ പ്രതിയുടെ പ്രതിരോധശേഷി കുറഞ്ഞ് മറ്റ് അസുഖങ്ങളും വരുമെന്നും ഇത് ജയിൽ ഡോക്ടർക്കോ സർക്കാർ ആശുപത്രിക്കോ കൈകാര്യം ചെയ്യാനാകാത്ത അവസ്ഥയിലാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

തട്ടിപ്പ് പദ്ധതിയിലൂടെ ആയിരക്കണക്കിനാളുകളിൽ നിന്ന് 53 കോടിയിലേറെ തട്ടിയ വ്യക്തിയാണ് പ്രതി. പ്രതിക്ക് 153 കിലോഗ്രാം ഭാരമുണ്ടെന്നും അനുബന്ധ അസുഖങ്ങളുണ്ടെന്നും ഇനിയും കസ്റ്റഡിയിൽ തുടരുന്നത് സ്ഥിതി ഗുരുതരമാക്കുമെന്നും അഭിഭാഷകൻ വാദിച്ചു. വിചാരണ ഉടൻ പൂർത്തിയാകില്ലെന്നും ചൂണ്ടിക്കാട്ടി.

സംസ്ഥാന സർക്കാർ ജാമ്യം നൽകുന്നതിനെ എതിർത്തെങ്കിലും കഴിഞ്ഞ എട്ട് മാസമായി ജയിലിൽ കഴിയുകയാണെന്നതും പൊണ്ണത്തടിയും പരിഗണിച്ച് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe