ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങി; കൊയിലാണ്ടിയിൽ കാൽനടയാത്രക്കാരന് ഗുരുതര പരുക്ക്

news image
Nov 10, 2022, 4:40 pm GMT+0000 payyolionline.in

കൊയിലാണ്ടി: ഓടുന്ന ട്രെയിനിൽ നിന്നും ഇതര സംസ്ഥാന തൊഴിലാളി ചാടിയിറങ്ങി. കാൽനടയാത്രക്കാരന് ഗുരുതര പരുക്ക്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിലാണ് സംഭവം.

മംഗലപുരം ചെന്നൈ മെയിൽ ട്രെയിനിൽ നിന്ന്  സ്റ്റേഷനിൽ നിന്നും വണ്ടി എടുത്തപാടെ  ഇതര സംസ്ഥാനതൊഴിലാളി  പ്ലാറ്റ്ഫോമിലേക്ക് ചാടി ഇറങ്ങുന്നതിനിടെ ഫ്ലാറ്റ്ഫോമിലൂടെ  നടന്നു പോകുയായിരുന്ന മേപ്പയൂർ സ്വദേശി കൊഴുക്കല്ലൂർവട്ടക്കണ്ടി റാഫി (25)  യുടെ ദേഹത്ത് വീഴുകയും റാഫിയുടെ കാലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തുകയും ഇദ്ദേഹത്തെ ഗവർമെൻറ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe