പയ്യോളി : ഓണാഘോഷത്തിന്റെ ഭാഗമായി കെ എസ് എസ് പി യു പാലയാട് യൂണിറ്റ് സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ സ്നേഹപ്പൂക്കളം തീർത്തു. ഓണപ്പാട്ട്, ഓണക്കളി, പായസവിതരണം എന്നിവയും നടത്തി.
കെ എസ് എസ് പി യു ജില്ലാ കമ്മിറ്റി അംഗം എം. ചെക്കായി പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് രക്ഷാധികാരി കെ. ബാലക്കുറുപ്പ്, ഇ. നാരായണൻ മാസ്റ്റർ, പി. ചന്ദ്രൻ ഉഷസ്, കെ. ടി. നാണു, ടി. കെ. ബാലകൃഷ്ണൻ, നാണു തറമ്മൽ, കെ. പി. ബാബു തുടങ്ങിയവർ സംസാരിച്ചു.