പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം: വയോധികൻ പയ്യോളിയിൽ അറസ്റ്റിൽ

news image
Jun 3, 2026, 1:07 pm GMT+0000 payyolionline.in

പയ്യോളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ വയോധികനെ പയ്യോളി പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങൽ അമ്പലകുറ്റിയിൽ താമസിക്കുന്ന സത്യനാരായണൻ (70) ആണ് പിടിയിലായത്. അതിക്രമത്തിന് ഇരയായ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പയ്യോളി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ജയിലിലടച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe