കൊയിലാണ്ടി : പെരുവട്ടൂർ താമസിക്കുന്ന മൊയ്തീന്റെ വാടകവീട്ടിൽ കൊയിലാണ്ടി എക്സൈസ് പാർട്ടി നടത്തിയ റൈഡിൽ കഞ്ചാവും ഹാൻസും പിടികൂടി. വിരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി സ്വയം കൈ ഞരമ്പ് മുറിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും എക്സൈസ് ഉദ്യോഗസ്ഥരെ അക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ എക്സൈസ് ഇൻസ്പെക്ടർ ഉൾപ്പെടെ നാലുപേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിവിൽ എക്സൈസ് ഓഫീസർ മാരായ രതീഷ് എ.കെ, ഷിജു ടി. രാകേഷ്ബാബു എന്നിവർക്കാണ് പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ പി ദിബീഷിന്റെ നേതൃത്വത്തിലുള്ള പാർട്ടിയെയാണ് പ്രതി ആക്രമിച്ചത് .
സ്വയം മുറിവേൽപ്പിച്ച പ്രതിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സൈസ് സി ഐ സുധീപ്കുമാർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തി പരിക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടു.