പയ്യോളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച ഡ്രെയിനേജിൽ വീണ് കായംകുളം സ്വദേശിക്ക് ഗുരുതര പരിക്ക്. പെരുമാൾപുരം ആശുപത്രിയിൽ ജോലിചെയ്യുന്ന സഹോദരി പുത്രിക്ക് ഒപ്പം താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ഗോപാലകൃഷ്ണനാണ് (63) ഇന്നലെ രാത്രി പരിക്കേറ്റത്.
ഡ്രെയിനേജിന്റെ സ്ലാബ് തകർന്നു വീണുകിടക്കുന്ന നിലയിലാണ് ഇദ്ദേഹത്തെ അതുവരെ പോവുകയായിരുന്ന ലോറി ഡ്രൈവർ കണ്ടത്. ഉടൻ തന്നെ സമീപത്തെ വ്യാപാരിയായ ഫാസിൽ ഇദ്ദേഹത്തെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കാലിന് ഗുരുതരപരിക്ക് ആയതിനാൽ വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ ബന്ധുക്കൾ ഇന്ന് ഉച്ചയോടെ ആശുപത്രിയിൽ എത്തും. ഡോക്ടർമാർ ശസ്ത്രക്രിയ പറഞ്ഞിട്ടുണ്ട്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പയ്യോളി മേഖലയിൽ മാത്രം രണ്ടുപേരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. നിരവധി വർക്ക് ഇത്തരത്തിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിർമ്മാണത്തിലെ ഗുണമേന്മ ഇല്ലായ്മയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.